നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ ഹര്‍ജി എഎംഎംഎ പിന്‍വലിച്ചു

rachana

നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് എഎംഎംഎ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. സംഘടനയുടെ പിന്തുണ വേണ്ടെന്ന് നടി വ്യക്തമാക്കിയതിന്റെ പിന്നാലെയാണ് നടപടി. രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരാണ് കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. താന്‍ സംഘടനയുടെ ഭാഗമല്ലെന്നാണ് നടി കോടതിയില്‍ വ്യക്തമാക്കിയത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വിചാരണയ്ക്കായി നിയമിച്ചത് തന്നോട് ആലോചിച്ചാണെന്നും കോടതിയില്‍ നടി വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top