വെനിസ്വലേന്‍ പ്രസിഡന്റിന് നേരെ ഡ്രോണ്‍ ആക്രമണം

drone

വെനിസ്വലേന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് എതിരെ ഡ്രോണ്‍ ആക്രമണം. വെനസ്വലന്‍ സൈന്യത്തിന്റെ 81ാമത് വാര്‍ഷികാഘോഷ ചടങ്ങിനിടെയാണ് ആക്രമണം.കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്ക് പ്രസംഗിക്കുമ്പോള്‍ ഡ്രോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ സൈനികര്‍ ഉടന്‍ മഡുറോയെ ഇവിടെ നിന്ന് മാറ്റി. ഏഴ് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന് മന്ത്രി ജോണ്‍ റോഡ്രിഗസ് ആരോപിച്ചു. ഉഗ്ര ശക്തിയുള്ള സ്ഫോടക വസ്തുക്കളാണ് ഡ്രോണിലുണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top