വയനാട്ടിൽ ഒരു കുടുംബത്തിലെ നാലു പേരെ കാണാതായി

wayanad 4 of a family gone missing

വയനാട് ചുണ്ടേൽ ആനപ്പാറയിൽ നാലംഗ കുടുംബത്തെ കാണാതായി. ഇവർ വെണ്ണിലോട്ട് പുഴയിൽ ചാടി ആത്മഹത്യ ചെയ്‌തെന്നാണ് സൂചന. പുഴയുടെ സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പും ചെരിപ്പുകളും കണ്ടെത്തി.

ചുണ്ടേൽ ആനപ്പാറ സ്വദേശി നാരായണൻകുട്ടി, ഭാര്യ ശ്രീജ, മക്കളായ സൂര്യ, സായൂജ് എന്നിവരെയാണു കാണാതായത്. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി സൂചനയുണ്ട്. ആത്മഹത്യ ക്കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് പുഴയിൽ തിരച്ചിൽ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top