00966505106788 (സൗദി) ഈ നമ്പര്‍ അറിയുമോ? സഹായം അഭ്യര്‍ത്ഥിച്ച യുവതിയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ വിരുതനാണിത്

bindu

ഓട്ടിസം ബാധിച്ച മകളേയും കൊണ്ട് ജീവിക്കാന്‍ പാടുപെടുന്ന യുവതിയ്ക്ക് സൗദിയിലിരുന്ന് മലയാളിയുടെ സഹായം, നഗ്നതാ പ്രദര്‍ശനം!!  സഹാനുഭൂതിയുടെയും കരുണയുടേയും കരുതലിനുവേണ്ടിയാണ് കൊടുങ്ങല്ലൂര്‍ ശ്രിംഗപുരം സ്വദേശി ബിന്ദുവിന് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റുകള്‍ സുമനസുകള്‍ ഷെയര്‍ ചെയ്തത്. ആരും ഇല്ലാത്ത ഈ കുടുംബത്തിന് തന്നാലാകുന്ന സഹായം ചെയ്തവരും, ചെയ്യാത്തവരും, പോസ്റ്റ് ഷെയര്‍ ചെയ്ത് സഹായിച്ചവരും ഉണ്ട്.
ഈ നിസ്സഹായാവസ്ഥയ്ക്കിടയില്‍ പലരും ബിന്ദുവിനെ വിളിച്ചു, സഹായം ചെയ്യാമെന്ന് അറിയിച്ചു, പിന്തുണ അറിയിച്ചു. അക്കൂട്ടത്തിലേക്കാണ് സൗദി അറേബ്യയില്‍ നിന്ന് ഈ ഒരു വിളി വന്നത്. 00966505106788 ഈ നമ്പറില്‍ നിന്നായിരുന്നു ആ കോള്‍.   വീഡിയോയ്ക്ക് ഒപ്പം ഉണ്ടായിരുന്ന വിവരങ്ങളില്‍ നിന്നാണ് നമ്പര്‍ ഇയാള്‍ തപ്പിപ്പിടിച്ചത്.  ബിന്ദുവിന്റെ ഫോണിലേക്ക് മോശം മെസേജ് അയച്ച വ്യക്തി അതിന് പിന്നാലെ  നഗ്നതാ പ്രദര്‍ശനം നടത്തിക്കൊണ്ടുള്ള വീഡിയോ കോളും ചെയ്തു.
ഓട്ടിസമാണ് ബിന്ദുവിന്റെ മകള്‍ക്ക്. കുട്ടിയെയും കൊണ്ട് ജീവിക്കാന്‍ ബിന്ദു കഷ്ടപ്പെടുകയാണ്. മോര്‍ച്ചറിയില്‍ വരുന്ന മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുന്ന ജോലിയാണ് ബിന്ദുവിന്. അതും വല്ലപ്പോഴും മാത്രം. ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ വാടക പോലും കൊടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. അക്രമാസക്തയാകുന്ന മകളെ സ്ഥിരമായി കെട്ടിയിടുകയാണ് ഏക പോംവഴി. കെട്ടഴിച്ചാല്‍ കുട്ടി എങ്ങോട്ടെങ്കിലും ഓടിപ്പോകും. മകള്‍ അസുഖബാധിതയാണെന്ന് അറിഞ്ഞതോടെ ബിന്ദുവിന്റെ ഭര്‍ത്താവ് ഇവരെ ഒഴിവാക്കി പോകുകയും ചെയ്തു. ഈ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയാണ് വീഡിയോ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ബാങ്ക് ഡീറ്റെയ്സും ഫോണ്‍ നമ്പറും ഉണ്ടായിരുന്നു. ഇവിടെ നിന്നാവും ബിന്ദുവിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി ഇയാള്‍ അശ്ലീല കോള്‍ ചെയ്തത്.
സുഖമില്ലാത്ത മകളെയും കൊണ്ട് ജീവിക്കാന്‍ പാടുപെടുന്ന, സഹായിക്കാന്‍ ആരുമില്ലാത്ത  ഒരു സ്ത്രീയോടാണ് ഇയാളുടെ ക്രൂരതയെന്ന് ഓര്‍ക്കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top