കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച് മോമോ ഗെയിം; ജാഗ്രതാ നിർദ്ദേശം

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി വീണ്ടും കൊലയാളി ഗെയിം. കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന മോമോ ചാലഞ്ച് എന്ന ഗെയിമിനെകുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വിവിധ രാജ്യങ്ങളിലെ പോലീസ് സേനകൾ.

ബ്ലൂവെയിൽ ചാലഞ്ചിന് ശേഷം വന്ന ഏറ്റവും അപകടകാരിയായ ഗെയിം ചലഞ്ചാണിത്. ഗെയിമിൽ താത്പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടണം എന്ന് പറഞ്ഞാണ് ഗെയിം തുടങ്ങു ന്നത്. മെസ്സേജുകളും മറ്റും പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയ്ക്കും. പലരിലും ആത്മഹത്യാ പ്രവണത തന്നെ ഇതുണ്ടാക്കും. പേഴ്‌സണലൈസ്ഡ് ഗെയിമായതിനാൽ തന്നെ സ്വാധീന ശക്തിയും കൂടുതലാണ്.

വാട്‌സാപ്പ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്. അടുത്തിടെ അർജന്റീനയിൽ 12കാരി ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. ഈ മരണത്തിന് മരണക്കളിയായ മോമോയുമായി ബന്ധമുണ്ടോ എന്ന അന്വേഷണം അർജീന്റീനയിൽ നടന്നുകൊണ്ടിരിക്കുകയാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top