കരുണാനിധിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി

കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ട്. ചെന്നൈ കാവേരി ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രായാധിക്യവും രോഗങ്ങളും കരുണാനിധിയുടെ ആരോഗ്യനിലയുടെ താളംതെറ്റിച്ചതായി ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കുക വെല്ലുവിളിയാണെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്. ചികിത്സ ഫലം കാണുമോ എന്ന് 24 മണിക്കൂറിനുള്ളില്‍ അറിയാമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ആശുപത്രിയിലെത്തി കലൈഞ്ജറെ സന്ദര്‍ശിച്ചു. ആദ്യമായാണ് ദയാലു അമ്മാള്‍ ആശുപത്രിയിലെത്തുന്നത്. ജൂലൈ 29 നാണ് കരുണാനിധിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top