തമിഴ്‌നാട്ടില്‍ നാളെ പൊതു അവധി; സംയമനം പാലിക്കണമെന്ന് സ്റ്റാലിന്‍

കരുണാനിധിയുടെ നിര്യാണത്തില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എം.കെ സ്റ്റാലിന്റെ നിര്‍ദേശം. കാവേരി ആശുപത്രി പരിസരത്ത് ഇതിനോടകം തന്നെ ആയിരങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ പൊട്ടികരയുകയും അലമുറയിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംയമനം പാലിക്കണമെന്നാണ് സ്റ്റാലിന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. കലൈഞ്ജറെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും കാവേരി ആശുപത്രി മാനേജുമെന്റിനും സ്റ്റാലിന്‍ നന്ദി അറിയിച്ചു.

അതേസമയം, തമിഴ്‌നാട്ടില്‍ നാളെ പൊതു അവധിയായിരിക്കും. തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. തമിഴ്‌നാട്ടിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെക്കും. ഒരാഴ്ച സംസ്ഥാനത്ത് ദുഃഖാചരണം. പുതുച്ചേരിയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top