മുനമ്പത്ത് അപകടം ഉണ്ടാക്കിയ കപ്പലിനായി അന്വേഷണം

മുനമ്പത്ത് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കപ്പലിന് കണ്ടെത്താൻ നടപടി തുടങ്ങി. അപകടം നടന്ന ശേഷം കപ്പൽ നിറുത്താതെ പോകുകയായിരുന്നു. ചേറ്റുവ അഴിയ്ക്ക് പടിഞ്ഞാറ് പുറം കടലിലാണ് അപകടം നടന്നത്. രണ്ട് പേരെ കരയ്ക്ക് എത്തിച്ചിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമാണ്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചു.ബാക്കിയുള്ളവരെ കരയ്ക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കുളച്ചൽ സ്വദേശികളാണ് മരിച്ചത്. ഒഷ്യാനിക് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മുനമ്പത്തിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണിത്. നേവിയും തീരദേശ സേനയും അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 15പേരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ഒപ്പം കടലിൽ ഉണ്ടായിരുന്ന മത്സ്യ ബന്ധന ബോട്ടുകളാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്. അപകടം സംഭവിച്ച ബോട്ട് പൂർണ്ണമായും തകർന്നു. കടലിൽ നീന്തി നടന്ന 12മത്സ്യ തൊഴിലാളികളെ മറ്റ് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here