കലൈഞ്ജര്‍ ഇനി ഓര്‍മ്മ; അന്ത്യം കാവേരി ആശുപത്രിയില്‍

karunanidhi health condition continues in the same state

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു. ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ച വൈകീട്ട് 6.10 നായിരുന്നു അന്ത്യം. 94 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജൂലൈ 29 നായിരുന്നു കലൈഞ്ജറെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എം. കരണാനിധി അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. ഡിഎംകെ അധ്യക്ഷസ്ഥാനത്ത് 49 വര്‍ഷം പിന്നിട്ട ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായനാണ് കരുണാനിധി. 1924 ജൂണ്‍ മൂന്നിനായിരുന്നു ജനനം. ദയാലു അമ്മാള്‍ ആണ് കലൈഞ്ജറുടെ ഭാര്യ. എം.കെ സ്റ്റാലിന്‍, എം.കെ കനിമൊഴി എന്നിവരടക്കം ആറ് മക്കള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top