കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി? മലബാറില്‍ മുസ്ലീം ലീഗിന് ബദല്‍

മുസ്ലീം ലീഗിന് ബദലായി ഇന്ത്യന്‍ സെക്കുലര്‍ ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ അഞ്ച് സ്വതന്ത്ര എംഎല്‍എമാരെ ഒപ്പം നിര്‍ത്തിയാണ് ലീഗിന് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യന്‍ സെക്കുലര്‍ ലീഗ് രൂപീകരിക്കുന്നതെന്നാണ് സൂചന.

ഇടത് അനുകൂല ഇസ്ലാമിക പാര്‍ട്ടികള്‍ ജലീലിന്റെ പാര്‍ട്ടിയില്‍ ലയിക്കുന്നതോടെ ഇടതുമുന്നണിയിലും പ്രവേശനം ലഭിക്കും. മലബാര്‍ മേഖലയില്‍ കൂടുതല്‍ സ്വാധീനം സൃഷ്ടിക്കുകയാണ് പുതിയ പാര്‍ട്ടികൊണ്ട് ഇടതുപക്ഷം ഉന്നം വെക്കുന്നത്. ഇത് മുസ്ലീം ലീഗിന് തിരിച്ചടിയായേക്കാം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജലീലിന്റെ നീക്കത്തിന് പച്ച കൊടി കാണിച്ചെന്നാണ് സൂചന. കെ.ടി ജലീലിനു പുറമേ പി.വി അന്‍വര്‍, വി. അബ്ദുള്‍ റഹ്മാന്‍, പി.ടി.എ റഹീം, കാരാട്ട് റസാഖ് എന്നിവരാണ് പാര്‍ട്ടിയില്‍ എത്താന്‍ സാധ്യത.

നിലവിലുള്ള ചെറുകിട മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷ്ണല്‍ ലീഗ്, നാഷ്ണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കാനും സാധ്യതയുണ്ട്. മലബാര്‍ മേഖലകയില്‍ പുതിയ പാര്‍ട്ടി വലിയ സ്വാധീനം ചെലുത്തുമെന്നാണ് മന്ത്രി കെ.ടി ജലീല്‍ അടക്കമുള്ളവര്‍ അവകാശപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top