തമിഴ്‌നാട് തേങ്ങി; നഷ്ടമായത് കരുത്തനായ നേതാവിനെയെന്ന് പ്രധാനമന്ത്രി

karunanidhi

കരുണാനിധിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവും കരുത്തറ്റ രാഷ്ട്രീയക്കാരനുമായിരുന്നു കരുണാനിധിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

കലൈഞ്ജറുടെ നിര്യാണത്തില്‍ രാജ്യത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിലും സിനിമയിലും സാഹിത്യത്തിലും തമിഴ്‌നാടിന് വലിയ സംഭാവനകള്‍ നല്‍കിയ നേതാവാണ് കരുണാനിധിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.

അതേസമയം, കാവേരി ആശുപത്രി പരിസരത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒഴുക്ക്. പ്രിയപ്പെട്ട നേതാവിനെ കാണാന്‍ ആയിരങ്ങളാണ് ഒന്നിച്ചുകൂടിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top