സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം തുടങ്ങി; ശ്രീകുമാരൻ തമ്പി ജെസി ഡാനിയൽ പുരസ്കാരം ഏറ്റുവാങ്ങി

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ആരംഭിച്ചു. ശ്രീകുമാരൻ തമ്പി ജെസി ഡാനിയൽ പുരസ്കാരം ഏറ്റുവാങ്ങി. നീശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്. വിവിധ മേഖലകളിലായി അംഗീകാരം നേടിയ 43 പേരാണ് പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിച്ചേർന്നിരിക്കുന്നത്. വലിയ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും  നടൻ മോഹൻലാൽ വേദിയിലുണ്ട്. അവാര്‍ഡ് ലഭിക്കാത്തത് ആത്മവിമര്‍ശനത്തിനുള്ള അവസരമാണെന്നും ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ ആരുടെയും അനുവാദം തനിക്ക് വേണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

രാഹുല്‍ റെജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം ആണ് മികച്ച ചിത്രം.ആളൊരുക്കം എന്ന സിനിമയിലൂടെ ഇന്ദ്രന്‍സ് മികച്ച നടനായും മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഓഫിലൂടെ പാര്‍വതി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്‍.

അലന്‍സിയറാണ് മികച്ച സ്വഭാവ നടന്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും). ചിത്രത്തിന് തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയത്.

മറ്റ് പുരസ്‌കാരങ്ങള്‍:

ശബ്ദമിശ്രണം – പ്രമോദ് തോമസ് (ഏദന്‍)

സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി (ഈ.മ.യൗ)

കലാസംവിധാനം – സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)

കഥ – എം.എ. നിഷാദ്

മേക്കപ്പ് – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)

വസ്ത്രാലങ്കാരം – സലി എല്‍സ (ഹേ ജൂഡ്)

കുട്ടികളുടെ ചിത്രം – സ്വനം

ബാലതാരങ്ങള്‍ – മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര

ഗാനരചന – പ്രഭാവര്‍മ

നൃത്ത സംവിധാനം – പ്രസന്ന സുജിത്ത് (ഹേ ജൂഡ്)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top