കലൈഞ്ജര്‍ മറീന ബീച്ചിലെത്തി; സംസ്‌കാരം ഉടന്‍

കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ മൃതദേഹം ഉടന്‍ സംസ്‌കരിക്കും.

മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മറീന ബീച്ചിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മറീന ബീച്ചിലെത്തിയിട്ടുണ്ട്.

സംസ്‌കാരചടങ്ങ് ഉടന്‍ പൂര്‍ത്തിയാകും. കലൈഞ്ജറുടെ മക്കളായ എം.കെ സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവരെല്ലാം മറീന ബീച്ചിലെത്തി. ജനത്തിരക്ക് നിയന്ത്രിക്കാന്‍ മറീന ബീച്ചില്‍ പോലീസിന് ലാത്തിവീശേണ്ടി വന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top