കലൈഞ്ജറുടെ അവസാന യാത്രയെ പിന്തുടര്‍ന്ന് പതിനായിരങ്ങള്‍ (ചിത്രങ്ങള്‍)

കലൈഞ്ജര്‍ കരുണാനിധിയുടെ അവസാന യാത്രയെ പിന്തുടര്‍ന്ന് പതിനായിരങ്ങള്‍. രാജാജി ഹാളില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര മറീന ബീച്ചിലേക്ക് എത്തിച്ചേരാന്‍ ഒരു മണിക്കൂറിലേറെ സമയമെടുക്കാനാണ് സാധ്യത.

തിക്കും തിരക്കും വര്‍ധിച്ചുവരികയാണ്. ഡിഎംകെ പാര്‍ട്ടിയുടെ കൊടി തോരണങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കലൈഞ്ജറെ അനുഗമിക്കുകയാണ്. പുഷ്പവൃഷ്ടി നടത്തിയാണ് കലൈഞ്ജറുടെ അവസാന യാത്ര അണികള്‍ അവിസ്മരണീയമാക്കുന്നത്. മറീന ബീച്ചിലെ അണ്ണാ ദുരൈ സമാധിക്ക് തൊട്ടരികിലായിരിക്കും കലൈഞ്ജര്‍ അന്ത്യവിശ്രമം കൊള്ളുക.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top