കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചിൽ നടത്തുന്നതിനെതിരായ ഹർജികൾ പിൻവലിച്ചു

കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചിൽ നടത്തുന്നതിനെതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കക്ഷികൾ പിൻവലിച്ചു. കേസിൽ കോടതി ഉടൻ വിധി പറയും. കരുണാനിധിക്ക് മറീനാ ബീച്ചിൽ അന്ത്യവിശ്രമം സ്ഥലം അനുവദിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ഹർജിക്കാരിലൊരാളായ ട്രാഫിക് രാമസ്വാമി കോടതിയെ അറിയിച്ചിരുന്നു.

മറീനാ ബീച്ചിൽ രാഷ്ട്രീയ നേതാക്കളെ സംസ്‌ക്കാരിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിനെതിരെ ആറ് ഹർജികളാണ് ഹൈക്കോടതിയിലെത്തിയിരുന്നത്. ഹർജികൾ പിൻവലിച്ചതോടെ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി. രമേഷ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top