കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ

prominent personalities comes to pay last respect to karunanidhi

അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിക്ക് അന്തിമോപചാരം അർപ്പിക്കാൻ രാജാജി ഹാളിൽ എത്തിയത് പ്രമുഖർ. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, നടന്മാരായ പ്രഭു, രജനീകാന്ത്,  സൂര്യ, കാർത്തി, നടി ഖുശ്ബു, കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,  ശിവകാർത്തികേയൻ , തുടങ്ങി നിരവധിപ്പേരാണ് ആദരാജ്ഞലികൾ അർപ്പിക്കാൻ ഇവിടെയെത്തിയത്.

കരുണാനിധിക്ക് അന്തിമോപചാരമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ എത്തിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് ചെന്നൈയിലെത്തി ആദരാജ്ഞലികൾ അർപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top