ഇടുക്കിയില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിവിടാന്‍ ആലോചന

dam

ചെറുതോണി അണക്കെട്ടില്‍ നിന്നും  3 ലക്ഷം ലിറ്റര്‍ വെള്ളം ഒരു സെക്കണ്ടില്‍ ഒഴുക്കിവിടാന്‍ ആലോചന. ഇന്ന് രണ്ട് ഷട്ടറുകളും തുറന്നതോടെ ഒന്നര ലക്ഷത്തിനടുത്ത് ലിറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഇന്നലെ ട്രയല്‍ റണ്ണിനായി ഒരു ഷട്ടര്‍ തുറന്നപ്പോള്‍ അമ്പതിനായിരം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിയിരുന്നത്. ഇന്നലെ രാത്രി മുഴുവന്‍ ഷട്ടര്‍ തുറന്നിരുന്നുെവെങ്കിലും ജലനിരപ്പില്‍ കുറവ് വന്നില്ല. 2401അടി കവിഞ്ഞിട്ടുണ്ട് ഇപ്പോള്‍ ജലനിരപ്പ്. 2403ആണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുമ്പോള്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി വെള്ളം കൂടുതല്‍ ഒഴുക്കാനാണ് ആലോചിക്കുന്നത്. നാല്‍പത് സെന്റീമീറ്റര്‍ വീതമാണ് ഇപ്പോള്‍ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഇത് അമ്പത് സെന്റീമീറ്ററിലേക്കാണ് ഉയര്‍ത്തുമെന്ന്  കരുതുന്നത്, 11മണിയ്ക്ക് ഡാം സേഫ്റ്റി അധികൃതരും കെഎസ്ഇബിയും അവലോകന യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമാവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top