ദുരിതാശ്വാസ ക്യാമ്പിലേക്ക് ഈ കമ്പിളി വില്‍പ്പനക്കാരന്‍ നല്‍കിയത് അമ്പത് പുതപ്പുകള്‍!

vishnu

കണ്ണൂര്‍ മാങ്ങോട് നിര്‍മ്മല എല്‍പി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഇന്നലെ അമ്പത് കമ്പിളി പുതപ്പുകള്‍ എത്തി. നല്‍കിയത് മധ്യപ്രദേശുകാരനായ വിഷ്ണു എന്ന യുവാവ്. കേരളത്തില്‍ കമ്പിളി വില്‍ക്കാന്‍ എത്തിയ യുവാവാണിത്. സോഷ്യല്‍ മീഡിയ വിഷ്ണുവിനെയും വിഷ്ണുന്റെ നന്മയേയും ഏറ്റെടുത്തിരിക്കുകയാണ്. താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മഴക്കെടുതിയുടെ ആഴം മനസിലാക്കിയ വിഷ്ണു പുതപ്പുകള്‍ നല്‍കാന്‍ തയ്യാറാവുകയായിരുന്നു. അമ്പത് പുതപ്പുകളാണ് വിഷ്ണു നല്‍കിയത്. കളക്ടര്‍ മിര്‍ മപഹമ്മദലിയാണ് കമ്പളിപ്പുതപ്പുകള്‍ വിഷ്ണുവിന്റെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങിയത്.

Top