Advertisement

ഉരുട്ടിക്കൊലക്കേസ്; പ്രതികളുടെ ശിക്ഷ കോടതി തടഞ്ഞു

August 13, 2018
Google News 0 minutes Read
highcourt highcourt a hc on business judge step back from considering plea filed by oommen chandy

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മൂന്ന് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ 4,5,6 പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് കോടതി തടയുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അജിത് കുമാര്‍, മുന്‍ എസ്.പി മാരായ ടി.കെ ഹരിദാസ്, ഇ.കെ സാബു എന്നിവരുടെ ശിക്ഷയാണ് കോടതി സ്റ്റേ ചെയ്തത്. അപ്പീല്‍ തീര്‍പ്പാക്കും വരെ ഇവരുടെ ശിക്ഷ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. മൂന്ന് വര്‍ഷത്തെ തടവുശിക്ഷയാണ് ഈ പ്രതികള്‍ക്ക് വിധിച്ചിട്ടുള്ളത്. ഈ ശിക്ഷ നടപ്പിലാക്കുന്നതാണ് കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here