ഇ പി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു

ep jayarajan

ബന്ധുനിയമന കേസില്‍ രാജി വച്ച ഇപി ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും ഇപി ജയരാജന്‍ പങ്കെടുക്കും. പ്രതിപക്ഷം സത്യ പ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. ജയരാജന്‍ വന്നതോടെ മന്ത്രിസഭാംഗങ്ങളുടെ എണ്ണം 20ആയി. രാജി വയ്ക്കുന്ന സമയത്തെ വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുക.

Top