ഇടുക്കി ചെറുതോണി അണക്കെട്ടിൽ നിന്നും പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് കൂട്ടുന്നു

ഇടുക്കി ചെറുതോണി അണക്കെട്ടിൽ നിന്നും പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് ഇന്ന് ഉച്ചക്ക് 03:00 മണി മുതൽ 1300 ക്യുമെക്‌സ് ആയും 04:00 മണി മുതൽ 1400 ക്യുമെക്‌സ് ആയും 05:00 മണി മുതൽ 1500 ക്യുമെക്‌സ് ആയും ഉയർത്തുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.