ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു; ചെറുതോണി, മാട്ടുപ്പെട്ടി ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിടും

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചെറുതോണി, മാട്ടുപ്പെട്ടി ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിടുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെറുതോണി ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 1200 ക്യുമെക്‌സ് വരെ പടിപടിയായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. പെരിയാറിന്റെ തീരനിവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു.
മാട്ടുപ്പെട്ടി ഡാമിൽ നിന്നും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ 75 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് വിടും.