അടിയന്തര സാഹചര്യത്തിൽ മൊബൈലിൽ ചാർജ് തീർന്നുപോയാൽ വൈദ്യുതിയില്ലാതെ ചാർജ് ചെയ്യാൻ എളുപ്പവഴി

സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതിയിൽ നിലവിൽ പരസ്പരം ബന്ധപെടാൻ മൊബൈൽ മാത്രമേയുള്ളു. എന്നാൽ പല സ്ഥലത്തും കറണ്ട് ഇല്ല. ഈ അടിയന്തിര സാഹചര്യത്തിൽ മൊബൈൽ ഫോൺ ചാർജ് തീർന്നാൽ വീട്ടിൽ ഉള്ള യുഎസ്ബി കേബിളും ബാറ്ററിയും ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാം. യാതൊരുവിധ ഇലക്ട്രോണിക്‌സ് പരിജ്ഞാനവും ആവശ്യമില്ലാതെ ഏതൊരു സാധാരണ വ്യക്തിയും ഈ വിദ്യയിലൂടെ എളുപ്പത്തിൽ മൊബൈൽ ചാർജ് ചെയ്യാം.
നിങ്ങൾ ചെയ്യേണ്ടത് :
1,കയ്യിൽ ഉള്ള യുഎസ്ബി കേബിൾ ചാർജറിൽ കുത്തുന്ന പിന്നിന് മുമ്പുള്ള വയർ പല്ലു കൊണ്ടു കടിച്ചു കീറുക (ടൂൾസ് ഒന്നും ഇല്ലേൽ )
2 അങ്ങനെ കീറിയാൽ താഴെ പടത്തിൽ ഉള്ളതുപോലെ 4 ചെറിയ വയർ ഉണ്ടാകും അതിൽ
3 അതിലെ ചുവപ്പും കറപ്പു വയർ എടുത്തു അതിന്റെ മുകളിൽ ഉള്ള പ്‌ളാസ്റ്റിക് ആവരണം കളയുക .
4 ടിവി റിമോട്ടിലേ രണ്ടു ബാറ്ററിയും , വാൾ ക്ലോക്കിലെ ഒരു ബാറ്റിയറിയും എടുക്കുക
5 ബാറ്ററിയുടെ കൂർത്ത ഭാഗം അടുത്ത ബാറ്ററിയുടെ മുട്ടിൽ മുട്ടുന്ന പോലെ ഒരു പേപ്പറിൽ ചുരുട്ടി എടുക്കുക , അതായത് ഒന്നിന് പുറകെ ഒന്നു വെച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക , ഇപ്പോൾ അതൊരു വടിപോലെ ഉണ്ടാകും
6 അതിന്റെ ഒരു അറ്റത്തു ബാറ്ററിയുടേ കുർത്ത അഗ്രം ഉണ്ടാവും അതിൽ നമ്മുടെ ചുവന്ന വയർ മുട്ടിക്കുക , താഴെ ഭാഗത്തു കറുത്ത വയറും
7 ഇപ്പോൾ മൊബൈൽ ചാർജ് ചെയ്തു തുടങ്ങുന്നത് കാണാം
8 ഈ സെറ്റപ്പിൽ ഒരു പത്തു മിനിറ്റ് പിടിച്ചാൽ തന്നെ 20 % ചാർജ് മൊബൈലിൽ വരും
9. 4 ദിവസം വരെ ഇങ്ങനെ മൊബൈൽ ഓടിക്കാം , എത്ര നേരം പിടിച്ചോണ്ടു ഇരിക്കുന്നു അത്രയും ചാർജ് ആവും
10 ബാറ്ററി യുടെ കൂർത്ത ഭാഗത്തു ചുവപ്പ് വയർ തന്നെ ആണ് മുട്ടിച്ചതെന്ന് നോക്കി ഉറപ്പ് വരുത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here