രക്ഷാപ്രവര്‍ത്തനത്തിന് 5000 പോലീസുദ്യോഗസ്ഥരെക്കൂടി നിയോഗിച്ചു

മഴക്കെടുതിയുടെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി 5000 പോലീസുദ്യേഗസ്ഥരെക്കൂടി ഇന്ന് സംസ്ഥാനത്താകെ വിന്യസിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 35,000 ത്തോളം പോലീസുകാര്‍ രംഗത്തുണ്ട്. ഇവര്‍ക്കു പുറമേയാണ് 5000 പേരെ കൂടി ഇന്നു വിന്യസിച്ചത്. ക്രൈം ബ്രാഞ്ച് , സ്‌പെഷ്യല്‍ ബ്രാഞ്ച്, തുടങ്ങിയ എല്ലാ സ്‌പെഷ്യല്‍ യൂണിറ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ ഇതിനായി മൊബിലൈസ് ചെയ്തിട്ടുണ്ട്.
പ്രളയം രൂക്ഷമായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്കു ചുമതല നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ ഡി.ഐ.ജി. ഷെഫീന്‍ അഹമ്മദ്, എറണാകുളം ജില്ലയില്‍ ഐ.ജി. വിജയ് സാക്കറെ, തൃശൂര്‍ ജില്ലയില്‍ ഐ.ജി. എം. ആര്‍. അജിത് കുമാര്‍ എന്നിവര്‍ മേല്‍നോട്ട ചുമതല വഹിക്കും. തൃശൂരില്‍ റേഞ്ച് ഐ.ജി. ക്ക് പുറമെ ഐ.ജി. എസ്.ശ്രീജിത്തും രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് താഴെപ്പറയുന്നവര്‍ക്കുകൂടി അധിക ചുമതല നല്കി.
ആറന്‍മുള, തിരുവല്ല, റാന്നി – കെ.ജി. സൈമണ്‍, കമാന്‍ഡന്റ്, കെ.എ.പി. 3
ചെങ്ങന്നൂര്‍, കുട്ടനാട് – റെജി ജേക്കബ്, അസി: ഡയറക്ടര്‍, KEPA
ആലുവ – കാര്‍ത്തികേയന്‍ ഗോകുല ചന്ദ്രന്‍, കമാന്‍ഡന്റ്,കെ.എ.പി. 5
ചാലക്കുടി – സുദര്‍ശന്‍, കെ.എസ്, എസ്.പി, അനാലിസിസ് വിംഗ്, സി.ബി.സി.ഐ.ഡി
വടക്കേക്കര, പരവൂര്‍, കൊടുങ്ങല്ലൂര്‍,വലപ്പാട് – സാബു. മാത്യു, എസ്. പി, സി.ബി.സി.ഐ.ഡി, എറണാകുളം.
ഗ്രൗണ്ട് ഓപ്പറേഷന്റെ ചുമതലകളായിരിക്കും ഈ ഉദ്യേഗസ്ഥര്‍ നിര്‍വ്വഹിക്കുക. ബന്ധപ്പെട്ട ഡി.വൈ.എസ്.പി. ഓഫീസുകളില്‍ റീജിയണല്‍ കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടുണ്ട്. റീജിയണല്‍ കണ്‍ട്രോള്‍ റൂമിന്റെ ചുമതല താഴെ പറയുന്നവര്‍ക്കു നല്കിയിട്ടുണ്ട് –
1. ആറന്‍മുള, തിരുവല്ല, റാന്നി, പത്തനംതിട്ടയിലെ മറ്റു ദുരന്തബാധിത പ്രദേശങ്ങള്‍- കെ.റ്റി. ചാക്കോ, ഡെപ്യൂട്ടി കമാന്‍ഡന്റ്, കെ.എ.പി. -3 , ഫോണ്‍ : 9497 990 242
2, ചെങ്ങന്നൂര്‍, കുട്ടനാട് പ്രദേശങ്ങള്‍ – റെജി ജേക്കബ്, അസി: ഡയറക്ടര്‍, KEPA, ഫോണ്‍ : 9497 996929
3.ആലുവയും സമീപ പ്രദേശങ്ങളും – അജി.കെ.കെ, അസിഃ ഡയറക്ടര്‍, KEPA, ഫോണ്‍: 9497 996 932
4.ചാലക്കുടി – പി.എസ്. ഗോപി, അസിഃ ഡയറക്ടര്‍ (അഡ്മിന്‍), KEPA, ഫോണ്‍: 9497 996 931
5.വടക്കേക്ക,പരവൂര്‍,കൊടുങ്ങല്ലൂര്‍,വലപ്പാട് – പി.വി.രാജു, ഡെപ്യൂട്ടി ഡയറക്ടര്‍, കെ.എ.പി-1, ഫോണ്‍ : 9497 990 240
സംസ്ഥാനത്താകെ 262 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഹെലിക്കോപ്ടറുകളില്‍ വയര്‍ലെസ് സെറ്റും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുളള പോലീസുദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തിനുണ്ടാകും. രക്ഷാബോട്ടുകളിലും വയര്‍ലെസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ദുരന്ത നിരവാരണ അതോറിറ്റി അധികൃതര്‍, വിവിധ സൈനിക വിഭാഗങ്ങള്‍ എന്നിവരുമായി ഏകോപിപ്പിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും തുണിത്തരങ്ങളുമുള്‍പ്പെടെ വിവിധ സാധനങ്ങള്‍ ശേഖരിച്ചെത്തിക്കുന്ന പ്രവര്‍ത്തനവും നടന്നുവരുന്നു. ജില്ലാ ആസ്ഥാനങ്ങളിലും പോലീസ് സ്റ്റേഷനുകളിലും പരമാവധി ഇത്തരം സാധനങ്ങള്‍ എത്തിക്കാന്‍ പൊതുജനങ്ങളോടും സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ഥിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here