ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകൾ കൊച്ചിയിൽ

പ്രളയക്കെടുതി നേരിടുന്നതിന് ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകൾ ജില്ലയിലെത്തി. നേവിയുടെ രണ്ട് ഹെലികോപ്ടറുകളും വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിനുണ്ട്. നാവിക സേനയുടെ 20 ബോട്ടുകൾ കോസ്റ്റ് ഗാർഡിന്റെ 11 ബോട്ടുകളും രംഗത്തുണ്ട്. സേനയുടെ ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെയും സ്വകാര്യ വ്യക്തികളുടെയും ബോട്ടുകളടക്കം ഇരുനൂറ്റി പത്തോളം ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിലുള്ളത്. നേവിയുടെ രണ്ട് ഹെലികോപ്ടറുകൾ പ്രളയ ബാധിത മേഖലയിൽ ഭക്ഷണ വിതരണം ആരംഭിച്ചു. 80,000 പേർക്കുള്ള ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. യു സി കോളേജിലെ ക്യാംപിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതബാധിതർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി കുസാറ്റിൽ നാവിക സേനയുടെ കിച്ചൻ ആരംഭിച്ചു. 7500 പേർക്കുള്ള ഭക്ഷണം ഇവിടെ തയാറാക്കും. ഉച്ച വരെ നാലായിരത്തോളം പേരെ രക്ഷപെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here