രക്ഷാ പ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈ-മെയ് മറന്ന് പങ്കെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും സേനാംഗങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേ പടി അനുസരിക്കുന്നതില്‍ ചിലയിടത്തെങ്കിലും കാണിക്കുന്ന വൈമുഖ്യം അവര്‍ക്ക് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ച് ഈ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സഹകരിക്കണം. വെള്ളം ഇപ്പോള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വെള്ളം കയറുമെന്ന ധാരണയുണ്ടാവണം. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെ അനുഭവങ്ങള്‍ ഉള്ളവര്‍ അതുവെച്ച് ഈ ദുരന്തത്തെ അളക്കരുത്. ഇതിന് സമാനമായ ഒന്ന് 94 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. അതുകൊണ്ട് അഭ്യര്‍ത്ഥിക്കാനുള്ളത് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറാവണം. തത്ക്കാലം ചില പ്രയാസങ്ങള്‍ ഉണ്ടാകുമെങ്കിലും ജീവന്‍ സംരക്ഷിക്കുക പ്രധാനമാണെന്ന ധാരണയോടെ നിര്‍ദ്ദേശങ്ങളെ ഉള്‍ക്കൊള്ളണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here