Advertisement

ഭക്ഷ്യ ദൗര്‍ലഭ്യം കള്ളക്കഥ; മുഖ്യമന്ത്രി

August 18, 2018
Google News 0 minutes Read
pinarayi vijayan video message

സംസ്ഥാനത്ത് ഭക്ഷ്യ ദൗര്‍ലഭ്യമുണ്ടാകുമെന്ന പ്രചരണം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി.  ഇതിലൂടെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുള്ള ശ്രമങ്ങളുമുണ്ട്. എന്നാല്‍ ഇത് കേരളം ഓണാഘോഷത്തെ വരവേല്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഘട്ടമാണിത്. എല്ലാ മൊത്തവ്യാപാരികളും 30 ശതമാനത്തിലേറെ സ്റ്റോക്ക് ഇതിന്‍റെ ഭാഗമായി എടുത്തിട്ടുണ്ട്. അതുകൊണ്ട് ഭക്ഷ്യദൗര്‍ലഭ്യം ഉണ്ടാകും എന്നത് അസബന്ധമാണ്. റോഡു ഗതാഗത്തില്‍ ചിലയിടത്ത് ഉണ്ടായ തടസ്സമാണ് ചില്ലറ വ്യാപാര സ്ഥാപനത്തിലേക്ക് എത്തുന്നതിലുണ്ടാകുന്ന തടസ്സം മാത്രമാണ് പ്രശ്നം. റോഡ് ഗതാഗതം സാധാരണ നിലയിലാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. ഏതെങ്കിലുമൊരു സ്ഥലത്ത് ഉണ്ടാകുന്ന പ്രശ്നത്തെ പര്‍വ്വതീകരിച്ച് കാണരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയും അതിജീവിക്കുന്നതിനുള്ള ബലം നല്‍കുകയും ചെയ്യുക എന്നത് രക്ഷാ പ്രവര്‍ത്തനത്തിന്‍റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാല്‍ അത് മറന്നുകൊണ്ട് ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനുള്ള പ്രചരണങ്ങളും ഇടപെടലുകളും പ്രഖ്യാപനങ്ങളും ഇത്തരം പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനേ സഹായിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. . അത്തരം ഇടപെടല്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും  അത് അവസാനിപ്പിക്കേണ്ടതാണ്. നാമൊരു ദുരന്തത്തിന്‍റെ നടുവിലാണ്. അത് ഉയര്‍ത്തിയ പ്രശ്നങ്ങളെ ഒന്നായി നിന്ന് ഒരു മനസ്സോടെ നേരിടുന്ന ഘട്ടത്തില്‍ ഇത്തരം അപസ്വരങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here