Advertisement

എറണാകുളത്ത് പറവൂർ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

August 19, 2018
Google News 1 minute Read

എറണാകുളത്ത് പറവൂർ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു . നാവികസേനയുടെ 47 യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് ജില്ലയിലുണ്ട്. ഇതിൽ 16 ടീമുകൾ പറവൂർ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ജില്ലയിലെ ദുരിതബാധിത മേഖലയിൽ ഇന്ന് 1,36,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. ഇതിൽ 82,000 ഭക്ഷണപ്പൊതികൾ പറവൂർ മേഖലയിലാണ് വിതരണം ചെയ്യുക.

വെള്ളമിറങ്ങി തുടങ്ങിയതോടെ പറവൂർ താലൂക്ക് ആശുപത്രിയിലെ ഐ പി വിഭാഗം അഡ്മിഷൻ പുനരാരംഭിച്ചു. വെള്ളപ്പൊക്കം തുടങ്ങിയതോടെ ഒപി വിഭാഗം മാത്രമായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. 15 ഡോക്ടർമാരുൾ പെടുന്ന മെഡിക്കൽ സംഘം പറവൂർ താലൂക്ക് ആശുപത്രിയിലുണ്ട്. 10 മെഡിക്കൽ ടീമുകൾ പറവൂർ മേഖലയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളിൽ എത്തിയിട്ടുണ്ട്. നാവികസേനയുടെ കൂടെയും മെഡിക്കൽ സംഘം ഉണ്ട്.  സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ ആയിരം പൊതികൾ ഇന്നലെ പറവൂർ മേഖലയിൽ എയർ ഡ്രോപ്പ് ചെയ്തിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here