Advertisement

നെല്ലിയാമ്പതിയില്‍ സ്ഥിതി ദുഷ്‌കരം; വ്യോമസേന വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിച്ചില്ല

August 20, 2018
Google News 0 minutes Read

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം ഒറ്റപ്പെട്ട് കിടക്കുന്ന നെല്ലിയാമ്പതിയിലെ സ്ഥിതി ദുഷ്‌കരമായി തുടരുന്നു. കുടുങ്ങി കിടക്കുന്ന ദുരിതബാധിതര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ കാല്‍നടയായി തന്നെ പോകേണ്ടി വന്നു.

കഞ്ചിക്കോട് നിന്നും പറന്നുയർന്ന വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾക്കും, ഒരു സ്വകാര്യ ചോപ്പറിനും ഇന്നും നെല്ലിയാമ്പതിയിൽ ഇറങ്ങാൻ സാധിച്ചില്ല. കനത്ത മഴയും മൂടല്‍ മഞ്ഞുമാണ് യാത്ര ദുഷ്‌കരമാക്കിയത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സും രക്ഷാ പ്രവർത്തകരും ചര്‍ന്ന് കാല്‍നടയായാണ് ഒടുവില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചത്.

നെല്ലിയാമ്പതിയിൽ കുടുങ്ങി കിടക്കുന്ന മൂവായിരത്തോളം ആളുകളുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. 9 ഗർഭിണികളും, ഹൃദ്രോഗികളും, പ്രമേഹരോഗികളുമടങ്ങിയ സംഘമാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here