ക്യാമ്പിൽ അതിസാരമെന്ന് വ്യാജ പ്രചരണം; ഗായിക രഞ്ജിനിക്കെതിരെ പോലീസിൽ പരാതി

തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കുട്ടികൾക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനി ജോസിനെതിരെ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകി.
ഇത്തരത്തൽ തെറ്റായ വാർത്ത നൽകേണ്ടി വന്നതിൽ രഞ്ജിനി ഖേദം പ്രകടിപ്പിച്ചെന്നും പരാതി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും എസ് ഐ ബിജു പറഞ്ഞു.
തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശനത്തിനു ശേഷം രഞ്ജിനി നടത്തിയ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലാണ് ഇത്തരത്തിൽ പരാമർശമുണ്ടായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here