മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു

മധ്യപ്രദേശിൽ 3 വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി. മധ്യപ്രദേശ് ബുർഹാൻപൂർ ജില്ലയിലെ മൊഹദിലാണ് രാജ്യത്തെ നടുക്കിയ സംഭവം. കുട്ടിയുടെ ശരീരത്തിൽ മാരകമായി മുറിവേൽപിച്ച പാടുകളുണ്ട്. പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. വീടിനടുത്ത് നിന്ന് 2 കിലോമീറ്റർ മാറിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ആഗസ്റ്റ് 15ന് വൈകീട്ടോടെയാണ് കുട്ടിയെ കാണാതായത്. വീടിന്റെ വരാന്തയിൽ അമ്മൂമ്മയോടൊപ്പം കളിക്കുകയായിരുന്ന പെൺകുട്ടി പിന്നീട് പുറത്തേക്കിറങ്ങുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്നുണ്ടായ അന്വേഷണത്തിൽ ശനിയാഴ്ച്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here