Advertisement

സിപിഎമ്മിന്റെ ബക്കറ്റില്‍ വീണത് 16 കോടി!!!; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

August 21, 2018
Google News 2 minutes Read

വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി സിപിഎം. പ്രളയക്കെടുതിയെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാര്‍ട്ടി നടത്തിയ ഫണ്ട് സമാഹരണത്തില്‍ ലഭിച്ച തുക പുറത്തുവിട്ടു. വിവിധ ജില്ലകളിലായി നടത്തിയ ബക്കറ്റ് പിരിവില്‍ 16,43,73,940 രൂപ ലഭിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ ജില്ലകളില്‍ നിന്ന് ലഭിച്ച തുകയും വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 18,19 തിയതികളിലാണ് പാര്‍ട്ടി ഫണ്ട് സമാഹരണം നടത്തിയത്. ഫണ്ട് നല്‍കി സഹായിച്ചവര്‍ക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം നടത്തിയ ഫണ്ട് സമാഹരണത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫണ്ട് സമാഹരണത്തിന്റെ കണക്കുകള്‍ പാര്‍ട്ടി തന്നെ പുറത്തുവിട്ടത്. സിപിഎം നടത്തുന്ന ഫണ്ട് പിരിവ് സുതാര്യമല്ലെന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

“സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ 
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ ആഗസ്റ്റ്‌ 18, 19 തീയതികളില്‍ നടത്തിയ ഫണ്ട്‌ സമാഹരണത്തിലൂടെ ഇതുവരെയായി 16,43,73,940/- ലഭിച്ചു. ഏരിയാ കമ്മിറ്റികള്‍ ഈ തുക പ്രാദേശികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കും. ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട്‌ സമാഹരിച്ചില്ല. സമാഹരിച്ച തുക ജില്ലതിരിച്ച്‌ ചുവടെ ചേര്‍ക്കുന്നു. ഫണ്ട്‌ നല്‍കി സഹായിച്ച മുഴുവന്‍ ആളുകളേയും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ നന്ദി അറിയിച്ചു.

1. കാസര്‍കോഡ്‌ – 1,25,19,688
2. കണ്ണൂര്‍ – 6,39,69,320
3. വയനാട്‌ – 10,00,000
4. കോഴിക്കോട്‌ – 1,26,00,000
5. മലപ്പുറം – 1,20,00,000
6. പാലക്കാട്‌ – 1,37,44,397
7. തൃശ്ശൂര്‍ – 65,00,000
8. കോട്ടയം – 44,00,000
9. കൊല്ലം – 1,51,00,000
10. തിരുവനന്തപുരം – 2,25,40,535
ആകെ – 16,43,73,940″

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here