‘കണ്ണാ നീ തൂങ്കടാ’; കണ്ണന്താനത്തിന്റെ ‘ഉറക്കം’ കെടുത്തി വീണ്ടും ട്രോള്‍ മഴ

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ വീണ്ടും ട്രോള്‍ മഴ. ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുകയാണെന്ന് പറഞ്ഞ് കണ്ണന്താനം കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുന്ന ഫോട്ടോ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ കിടന്നുറങ്ങുന്ന ഒരാള്‍ എങ്ങനെയാണ് ഫോട്ടോ ഷെയര്‍ ചെയ്തതെന്നായി ട്രോളന്‍മാര്‍. രാത്രിയ്ക്ക് രാത്രി തന്നെ കണ്ണന്താനത്തിന്റെ ഉറക്കം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി ട്രോളുകളാണ് ഇതിനോടകം ഫോട്ടോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ട്രോളുകള്‍ അധികമായപ്പോള്‍ വിശദീകരണവുമായി കണ്ണന്താനം വീണ്ടും എത്തി. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയതെന്നും സോഷ്യല്‍ മീഡിയ കൈക്കാര്യം ചെയ്യുന്ന തന്റെ പേഴ്‌സണല്‍ സ്റ്റാഫാണ് ഉറങ്ങുന്ന ഫോട്ടോ ഛെയര്‍ ചെയ്തതെന്ന് കണ്ണന്താനം വ്യക്തമാക്കി. എങ്കിലും ട്രോളന്‍മാര്‍ അടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയ പബ്ലിസിറ്റിക്ക് വേണ്ടിയാണ് കണ്ണന്താനം ഫോട്ടോ പങ്കുവെച്ചതെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here