Advertisement

പ്രളയത്തില്‍ പുസ്തകം നഷ്ടപ്പെട്ട് പോയ കുട്ടികള്‍ക്ക് നോട്ടുകള്‍ എഴുതി നല്‍കാം; നന്മയുടെ പുസ്തകം തുറന്ന് ടീം ഇന്‍ക്യുബേഷന്‍ കാലിക്കറ്റ്

August 23, 2018
Google News 1 minute Read

പ്രളയത്തില്‍ പുസ്തകം നഷ്ടപ്പെട്ട് പോയ കുരുന്നുകള്‍ക്ക് അവരുടെ നോട്ടുകള്‍ എഴുതി നല്‍കിയാലോ? കോഴിക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം ഇന്‍ക്യുബേഷന്‍ കാലിക്കറ്റ്  എന്ന സംഘടനയാണ് കുട്ടികള്‍ക്ക് നോട്ടുകള്‍ പകര്‍ത്തി എഴുതിക്കൊടുക്കാനുള്ള സംവിധാനം ഒരുക്കുന്നത്. വാട്സ് ആപ് ഗ്രൂപ്പ് വഴിയാണ് പ്രവര്‍ത്തനം. നോട്ട് ബുക്ക് ക്യാംപെയിന്‍ എന്നാണ് പദ്ധതിയുടെ പേര്. നോട്ടുകള്‍ പകര്‍ത്തി എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് ഇവരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ അംഗമാകാം.
ആറ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ കേരള സിലബസിലെ മലയാളം മീഡിയം കുട്ടികളുടെ നോട്സ് ആണ് പകര്‍ത്തി എഴുതുന്നത്.

നോട്ട് ബുക്ക് ക്യാംപെയിനിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ 

1. കേരള സിലബസ് പ്രകാരം ഉള്ള മലയാളം മീഡിയം നോട്സ് ആണ് നമുക്ക് ആവശ്യം.

2. UP, High സ്കൂൾ തരത്തിലെ എല്ലാ നോട്ടും ആവശ്യം ഉണ്ട്.

3. എല്ലാ വിഷയങ്ങളുടെ നോട്സും എഴുതാവുന്നതാണു

4. പകർത്തി എഴുതാനുള്ള നോട്സ് എനിക്ക് നിങ്ങൾക്ക് അയച്ചു തരാനാകും.

5. നോട്ടുബുക്ക് അടുത്ത് നിന്ന് വാങ്ങിക്കുമ്പോൾ ഭംഗിയായി നോട്ടുബുക്ക് കൈകാര്യം ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നാവാൻ ശ്രദ്ധിക്കുക

6. ഇതൊരു സ്നേഹോപഹാരം ആണ്. നിങ്ങൾക്ക് കഴിയുന്ന അത്രെയും നോട്ട്സ് എഴുതി കൊടുക്കാം. ബാക്കി വരുന്ന പേജുകളിൽ ആവും ഈ അധ്യയന വർഷത്തെ അവരുടെ നോട്സുകൾ ഉണ്ടാവുക.

7. കഴിയുന്ന അത്രെയും നോട്സ് എഴുതാൻ ശ്രമിക്കുക.

8. ഇതിനു പുറമെ പുതിയ നോട്ടുബുക്കുകൾ കൊടുക്കാൻ താല്പര്യം ഉള്ളവർക്ക് അതും ചെയ്യാവുന്നതാണ്.

9. മറ്റു വിദ്യാഭ്യാസ ഉപകാരണങ്ങളും ഇതിനോട് കൂടെ അവരിലേക്ക് നിങ്ങൾക്ക് എത്തിക്കാവുന്നതാണ് (പെൻസിൽ, പേന, ഇൻസ്ട്രുമെന്റ് ബോക്സ്‌, ബാഗ് എന്നിവ ).

10. എത്രെയും പെട്ടെന്നു തന്നെ നോട്സ് എഴുതി ഞങ്ങൾക്ക് എത്തിക്കേണ്ടതാണ്.

11. നോട്ടുകൾ വലിയ കൈപ്പടയിൽ വായിക്കാൻ കഴിയുന്ന രീതിയിൽ സാവധാനം എഴുതിയാൽ മതി.

12. നോട്ടിന്റെ തുടക്കത്തിലെ ഒരു പേജിൽ നമ്മുടെ സ്നേഹ സമ്മാനം എന്ന നിലയിൽ “പ്രിയ കൂട്ടുകാരിക്ക് /കൂട്ടുകാരന് സ്നേഹപൂർവ്വം ” എന്നോ മറ്റോ എഴുതി നിങ്ങളുടെ പേരും ചേർക്കാൻ ശ്രദ്ധിക്കുക

13.ആദ്യത്തെ പേജിൽ വിഷയത്തിന്റെ പേരും ക്ലാസും കൂടെ എഴുതി ചേർക്കാൻ ശ്രദ്ധിക്കുക

14. Aug 24 തന്നെ കഴിയുന്നത് എഴുതുക. അത് കഴിഞ്ഞാലും അവസരം ഉണ്ടാവുന്നതാണ്. എത്രയും നേരത്തെ എത്തിക്കുക എന്ന ഉദ്ദേശത്തിൽ നമുക്ക് തീർക്കാവുന്നതാണ്.

15. UP സ്കൂളുകളിലേക്ക് മീഡിയം സൈസ് നോട്ട്ബുക്കും ഹൈ സ്കൂൾ ക്ലാസുകളിലേക്ക് വലിയ കോളേജ് നോട്ട്ബുക്കും ഉപയോഗിക്കുക.

16.നോട്ട്ബുക്സ് നിങ്ങളുടെ സൗകര്യം അനുസരിച്ചു കോഴിക്കോടുള്ള ഞങ്ങളുടെ ഓഫീസിലേക്ക് നേരിട്ടോ പോസ്റ്റൽ ആയോ മറ്റേതെങ്കിലും വിധേന എത്തിക്കുകയോ മുൻകൂട്ടി അറിയിക്കുന്നതിനനുസരിച് ഞങ്ങൾ നേരിട്ട് വന്നു ശേഖരിക്കുന്നതോ ആയിരിക്കും.

17. മറ്റുള്ള സംശയനിവാരണങ്ങൾക്കും സഹായങ്ങൾക്കും ഈ നമ്പറിൽ (9037030301) ബന്ധപെടുക

18. ഇത്രയും വായിച്ചതിനു ശേഷം നിങ്ങൾ എഴുതാൻ തയ്യാറാണെങ്കിൽ അതൊന്നു ഞങ്ങളെ അറിയിക്കുകയും എഴുതി തുടങ്ങുമ്പോൾ തുടങ്ങിയതായി അറിയിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഇത് വായിച്ചിട്ടു നിങ്ങൾ തരുന്ന സമ്മതപ്രകാരം ആണ് ഞങ്ങൾ നിങ്ങളെ കോൺടാക്ട് ചെയ്യുകയും ക്യാമ്പയിന്റെ ഭാഗമായി കാണുകയും ചെയ്യുക.

ചില സ്ക്കൂളുകളും മറ്റും ഇത്തരത്തില്‍ സ്വന്തം നിലയില്‍ പുസ്തകം പകര്‍ത്തി എഴുതി തുടങ്ങിയിട്ടുണ്ട്. കാരാകുർശ്ശിയില്‍ കുട്ടികളുടെ സംഘം ഇതേ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുകയാണ്.

മഹാരാഷ്ട്ര, കൊല്‍ക്കത്തയില്‍ നിന്ന് വരെ മലയാളികള്‍ ടീം ഇന്‍ക്യൂബേഷനുമായി ചേര്‍ന്ന് പുസ്തകം പകര്‍ത്തി എഴുതുന്നുണ്ട്.  എഴുതാന്‍ തയ്യാറായവര്‍ക്ക് 9037030301 എന്ന നമ്പറില്‍ ബന്ധപ്പെടാം. ആദില്‍ അബൂബക്കറിന്റെ നമ്പറാണ്. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ആദിലിനെ പോലെ നിരവധി പേരാണ് ഈ ഉദ്യമത്തിന് പിന്നിലുള്ളത്.  ഫോട്ടോ കോപ്പി എടുത്താല്‍ പോരെ എന്ന് ചോദിക്കുന്നവരുണ്ടെന്ന് ആദില്‍ പറയുന്നു. എന്നാല്‍  കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ധാരാളം പേരുണ്ട് അവരില്‍ പലര്‍ക്കും  ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം ഉണ്ട്. അവരെ കൂടി കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ പദ്ധതിയ്ക്കെന്ന് ആദില്‍ പറയുന്നു. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ള മലയാളി വീട്ടമ്മമാര്‍ ഇപ്പോള്‍ നോട്ട് ബുക്ക് ക്യാംപെയിനില്‍ സജീവമായി രംഗത്തുണ്ട്. അംഗവൈകല്യം ഉള്ളവര്‍ വരെ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് എത്തിയെന്ന് ആദില്‍ പറയുന്നു.


26ന് രാത്രി വരെയാണ് പകര്‍ത്തി എഴുതുന്നതിനായി നിശ്ചയിച്ചിരിക്കുന്ന സമയ പരിധി. 27, 28 തീയതികളിലായി വിവിധ ജില്ലകളിലെ കളക്ഷൻ പോയിന്റ്സ്‌ ഇവര്‍ അറിയിക്കും. ചില ജില്ലകളിൽ ഒന്നോ രണ്ടോ വീതമോ മറ്റു ചിലതിൽ രണ്ട് ജില്ലകളിൽ എല്ലാവർക്കും എത്തിപ്പെടാൻ പറ്റുന്ന സ്ഥലത്ത് ഒന്ന് വീതമോ ആയിരിക്കും കളക്ഷൻ പോയിന്റ്. അവിടേക്ക്  എത്തിപ്പെടാൻ ബുദ്ധിമുട്ടാണെങ്കിൽ അവിടെയുള്ള വളണ്ടിയർ മാരുമായി ബന്ധപ്പെട്ട് വഴി കാണാം അതുമല്ലെങ്കില്‍ പോസ്റ്റിൽ കോഴിക്കോട്ടുള്ള ഞങ്ങളുടെ ഓഫീസിലേക്ക് നിങ്ങളുടെ പുസ്തകങ്ങളും പഠനോപരണങ്ങളും അയച്ചു തരാം.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് നിങ്ങളെങ്കിൽ ഓണാവധിക്ക്‌ മുൻപ് ഞങ്ങൾക്ക് കിട്ടുന്ന രീതിയിൽ എത്തിച്ചു തരാൻ ശ്രമിക്കണം.
നോട്ട് ബുക്കുകള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ വഴിയോ, സര്‍ക്കാറിന്റെ നേതൃത്വത്തിലോ വിതരണം ചെയ്യാനാണ് ക്യാമ്പെയിന്‍ പ്രവര്‍ത്തകരുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here