Advertisement

ജാതിയും മതവുമില്ല; എല്ലാവരും ഒറ്റക്കെട്ടായിരുന്നു: പ്രളയദിനങ്ങളെ കുറിച്ച് മേജര്‍ രവി പറയുന്നു…

August 26, 2018
Google News 2 minutes Read

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ മലയാളികള്‍ ഒറ്റക്കെട്ടായി നേരിട്ടുവെന്ന് സംവിധായകന്‍ മേജര്‍ രവി. ജാതി മത വര്‍ഗ വ്യത്യാസങ്ങളില്ലാതെ മലയാളികള്‍ ഒറ്റക്കെട്ടായി നിന്നുവെന്ന് പറയുന്ന മേജര്‍ രവിയുടെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വര്‍ഗീയതയോ ജാതി മത വ്യത്യാസങ്ങളോ ഇല്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്ന് മേജര്‍ രവി പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പരിമിതിയില്‍ നിന്നുകൊണ്ട് ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതായും മേജര്‍ രവി അഭിപ്രായപ്പെട്ടു. മത്സ്യതൊഴിലാളികളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച സര്‍ക്കാര്‍ നിലപാടിനെയും മേജര്‍ രവി പ്രശംസിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത വ്യക്തിയാണ് മേജര്‍ രവി. വെള്ളക്കെട്ടില്‍ കുടുങ്ങി കിടന്ന അനുഭവവും അദ്ദേഹം ഓഡിയോ ക്ലിപ്പിലൂടെ പങ്കുവെച്ചു. ദുരന്ത സമയത്ത് മാധ്യമ ചര്‍ച്ചകളില്‍ കുറ്റം പറയാന്‍ ഇറങ്ങിയവരെ നിശിതമായി വിമര്‍ശിച്ച മേജര്‍ രവി ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ സന്തോഷത്തോടെയാണ് കഴിയുന്നതെന്നും വ്യക്തമാക്കി.

 

ജാതി മത രാഷ്ട്രീയ ചിന്തകളെല്ലാം മാറ്റിവച്ച് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാമെന്നും അത് നമ്മുടെ കടമയാണെന്നും മേജര്‍ രവി പറയുന്നു. ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തുടര്‍ന്നും ചെയ്യണമെന്ന് മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here