ഓണ്‍ലൈന്‍ തട്ടിപ്പില്‍ ബാങ്കുകള്‍ക്ക് നഷ്ടം 109.75 കോടി

പോയ വര്‍ഷം ദിവസം ശരാശരി 3 ബാങ്ക് തട്ടിപ്പുകളാണ് രാജ്യത്ത് നടന്നത്. 2017-2018 കാലയളവില്‍ നടന്ന മൊത്തം തട്ടിപ്പുകള്‍ 972 എണ്ണം. കേന്ദ്രബാങ്കിന്റെ കണക്കുകള്‍ പ്രകാരമാണിത്. രാജ്യത്തെ എടിഎം തട്ടിപ്പുകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലോക്‌സഭയില്‍ ധനകാര്യ സഹമന്ത്രി മറുപടി പറഞ്ഞതോടെയാണ് കണക്കുകള്‍ പുറത്തായത്. പോയ മൂന്ന് വര്‍ഷങ്ങളില്‍ ബാങ്കുകളുടെ നഷ്ടം 168.74 കോടി രൂപ. ഇത് സംഘടിതമായി നടന്ന എടിഎം കവര്‍ച്ചകളുടെ കണക്കാണ്. 2018 ഏപ്രിലിനും ജൂണിനും മധ്യേ ബാങ്കുകള്‍ക്ക് വന്ന നഷ്ടം 18.85 കോടി.
2018 മാര്‍ച്ച് അവസാനിച്ചപ്പോള്‍ പുറത്തു വിട്ട കണക്കുകളനുസരിച്ച് ഏറ്റവുമധികം തട്ടിപ്പുകള്‍ നടന്നിരിക്കുന്നത് ബിഹാറിലാണ്. മൊത്തം 147 സംഭവങ്ങളിലായി 3.35 കോടി രൂപ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടു. ദില്ലി , ഹരിയാന എന്നിവിടങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങളിലുള്ള പ്രശ്‌നങ്ങള്‍ മൂലമുണ്ടായ എടിഎം തട്ടിപ്പുകളാണ് നടന്നത്. ദില്ലിയില്‍ 53 എടിഎമ്മുകളില്‍ നിന്ന് 2.25 കോടിയും ഹരിയാനയില്‍ 49 എടിഎമ്മുകളില്‍ നിന്ന് 3.34 കോടിയും ഇക്കാലയളവില്‍ നഷ്ടമായി.
ഉത്തര്‍പ്രദേശാണ് ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് ഏറ്റവും റിസ്‌ക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായി ഒന്നാമതെത്തുന്നത്. 2017-18 ല്‍ 85 കൊള്ളകളിലെ നഷ്ടം 2.09 കോടി. പശ്ചിമ ബംഗാളിലും സമാനമായ 100 സംഭവങ്ങള്‍ നടന്നു.
2016-2017 ല്‍ രാജ്യമൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,012 സംഭവങ്ങള്‍. മൂന്ന് വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. കാര്‍ഡ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ ഉപഭോക്താക്കളും ബാങ്കുകളും സംയുക്തമായി വഹിക്കണമെന്ന് കേന്ദ്രബാങ്ക് നിര്‍ദ്ദേശങ്ങളുടെ പുനര്‍നിര്‍ണ്ണയവും വന്നിരുന്നു.തട്ടിപ്പുകള്‍ ബാങ്കുകളുടെ അശ്രദ്ധമൂലമെങ്കില്‍ ഉപഭോക്താക്കളെ നഷ്ടപരിഹാരത്തില്‍ നിന്ന് ഒഴിവാക്കും. സ്വന്തം ഭാഗത്തു നിന്നുള്ള പിഴവുകള്‍ മൂലം വരുന്ന നഷ്ടങ്ങള്‍ ഉപഭോക്താക്കള്‍ തന്നെ സഹിക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here