രാജ്യം കേരളത്തോടൊപ്പം; പ്രധാനമന്ത്രി മൻ കി ബാത്തിൽ

രാജ്യം കേരളത്തോടൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ. കേരളത്തിലെ ജനങ്ങൾക്കൊപ്പം എല്ലാ ഇന്ത്യക്കാരും തോളോടുതോൾ ചേർന്നു നിൽക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വ്യോമസേന, കരസേന, നാവികസേന, ബിഎസിഎഫ്, സിഐഎസ്എഫ്, ആർഎഎഫ്, എൻഡിആർഎഫ് തുടങ്ങിയ വിഭാഗങ്ങൾ മികച്ച സേവനമാണ് കാഴ്ച്ചവെച്ചതെന്നും സൈനികരുൾപ്പെടെയുള്ള രക്ഷാപ്രവർത്തകരാണ് പ്രളയക്കെടുതികൾക്കിടയിലെ യഥാർഥ നായകൻമാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരെയും മറ്റ് രക്ഷാപ്രവർത്തകരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെയും മോദി മൻ കി ബാത്തിൽ സ്മരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here