Advertisement

‘മോദിയുടെ ചിത്രം പതിച്ചില്ലെങ്കില്‍ പെട്രോള്‍ ലഭിക്കില്ല’; പരാതിയുമായി പെട്രോള്‍ പമ്പ് ഉടമകള്‍

August 26, 2018
Google News 19 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഔട്ട്‌ലറ്റുകള്‍ക്ക് സമീപം സ്ഥാപിച്ചില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന് വന്‍കിട എണ്ണകമ്പനികള്‍ അറിയിച്ചതായി പമ്പ് ഉടമകളുടെ പരാതി. ദേശീയ മാധ്യമമായ ‘ദ ഹിന്ദു’വാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പെട്രോള്‍ പമ്പുകളിലും മോദിയുടെ ചിത്രം പതിക്കണമെന്ന് എണ്ണ കമ്പനികള്‍ പമ്പ് ഉടമകളോട് ശഠിക്കുന്നതായി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രം പതിച്ചില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന ഭീഷണിയും ഉണ്ടെന്നാണ് പമ്പ് ഉടമകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം പ്രസിഡന്റ് എസ്.എസ് ഗോഗിയാണ് ഇക്കാര്യം ‘ദ ഹിന്ദു’ ദിനപത്രത്തോട് പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ വന്‍കിട കമ്പനികളാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും ഗോഗി പറഞ്ഞു.

“Consortium representing them says refusal to display PM’s picture is inviting threat of blocked supplies

Dealers operating petrol pumps have received a verbal advisory from state-owned oil marketing companies (OMCs) to put up pictures of Prime Minister Narendra Modi at their retail outlets, triggering a protest.

Indian Oil Corporation (IOCL), Hindustan Petroleum Corporation Limited (HPCL) and Bharat Petroleum Corporation Limited (BPCL) have asked the dealers to arrange the display ahead of the 2019 elections.

“They are asking us to display the picture of Prime Minister Narendra Modi in retail outlets and those who refuse are threatened with blocking of supplies,,” S.S. Gogi, president, Consortium of Indian Petroleum Dealers (CIPD) told The Hindu.

The instruction is being conveyed by area officers of the companies, who visit the retail outlets, according to the dealers. The suggested displays include one on the scheme to provide LPG connections to Below Poverty Line families. The dealer consortium said there was no written communication, and instructions were coming from the territory manager and sales officers of the companies”. –  THE HINDU (Report) 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here