Advertisement

പ്രളയക്കെടുതി; പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് പ്രത്യേക ധനസഹായം

August 26, 2018
Google News 0 minutes Read

പ്രളയം സൃഷ്ടിച്ച ആഘാതത്തിൽ കഷ്ടപ്പെടുന്ന ആദിവാസി, പട്ടികജാതി കുടുംബങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. പ്രളയത്തെ തുടർന്ന് മേഖലയിൽ ഉണ്ടായ ദുർഘടാവസ്ഥയും പ്രത്യേക സാഹചര്യവും കണക്കിലെടുത്താണ് പ്രത്യേക ധനസഹായത്തിന് പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പുകൾ തീരുമാനിച്ചത്. ആദിവാസി കുടുംബങ്ങൾക്ക് 10,000 രൂപയും പട്ടികജാതി കുടുംബങ്ങൾക്ക് 5000 രൂപയും നൽകും. പ്രളയബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണ് ഈ സഹായം. പട്ടികജാതി, പട്ടികവർഗ്ഗ വികസന മന്ത്രിയുടെ ഓഫീസും തിരുവോണ ദിവസം പതിവ് പോലെ പ്രവർത്തിക്കുകയും മന്ത്രി എ കെ ബാലൻ ഓഫീസിൽ എത്തുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here