‘കൊല്ലവര്‍ഷം 1193’; മഹാപ്രളയം തിരശീലയിലേക്ക്

കേരളത്തെയാകെ സങ്കടകടലിലാഴ്ത്തിയ മഹാപ്രളയം പശ്ചാത്തലമാക്കി നവാഗതനായ അമല്‍ നൗഷാദ് സിനിമയൊരുക്കുന്നു. ‘കൊല്ലവര്‍ഷം 1193’ എന്ന് പേരിട്ട ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത് അമല്‍ തന്നെ. 2015 ല്‍ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കം ആസ്പദമാക്കി ‘ചെന്നൈ വാരം’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അമല്‍ നൗഷാദ്. അതേ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ‘കൊല്ലവര്‍ഷം 1193’ ഒരുക്കുന്നത്. ചെന്നൈയിലുണ്ടായതിലും വലിയ ദുരന്തമാണ് കേരളത്തിലുണ്ടായത്. അപ്പോഴൊക്കെ ജാതിയും മതവും രാഷ്ട്രീയവും മറന്ന് ‘എന്റെ നാട്’ എന്ന വികാരം മാത്രം മനസ്സില്‍ നിറച്ച് പ്രവര്‍ത്തിച്ചവരാണ് മലയാളികള്‍. അങ്ങനെയാണ് തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി ‘ചെന്നൈ വാരം’ ‘കൊല്ലവര്‍ഷം 1193’ ആകുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here