ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡലുമായി നാട്ടിൽ പറന്നിറങ്ങിയ വിനേഷ് ഫോഗാട്ടിനെ കാത്തിരുന്നത് വിവാഹ നിശ്ചയം !

ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൽ ഗെയിംസിൽ സ്വർണ മെഡൽ നേടിയ വിനേഷ് ഫോഗാട്ടിനെ നാട്ടിൽ കാത്തിരുന്നത് വിവാഹ നിശ്ചയം. സുഹൃത്ത് സോംവീർ രതിയാണ് ഡൽഹി വിമാനത്താവളത്തിൽ സ്വർണ മെഡലുമായി പറന്നിറങ്ങിയ വിനേഷിന്റെ കൈയ്യിൽ വിവാഹമോതിരം അണിയിച്ച് ഞെട്ടിക്കുന്നത്.
ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് വിനേഷ്. ഗ്രീകോ റോമൻ റെസ്ലറാണ് സോംവീർ. ഡൽഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇരുവരും വിവാഹ മോതിരം അണിയിച്ചത്.
7-8 വർഷമായി ഇരുവരും സുഹൃത്തക്കളാണ്. ഈ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴി മാറിയത്. നേരത്തെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയുമായി വിനേഷ് പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് വിനേഷ് തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിനേഷും സോംവീറും വിവാഹമോതിരം കൈമാറുന്നത്. വിനേഷിനെ കുറിച്ച് ഇത്തരത്തിൽ പ്രചരിച്ച വാർത്തയാണോ പെട്ടെന്നുള്ള ഈ വവിാഹ നിശ്ചയത്തിന് കാരണമെന്ന് ചോദ്യത്തിന് അല്ലെന്നായിരുന്നു സോംവീറിന്റെ മറുപടി. തന്നെ സംബന്ധിച്ച് അത്തരത്തിലൊരു വാർത്ത വന്നതായി പോലും കരുതുന്നില്ലെന്നായിരുന്നു സോംവീറിന്റെ ഉത്തരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here