ബിജെപി പിന്തുണയോടെ കോണ്‍ഗ്രസിന്റെ അവിശ്വാസം; ഇടതിന് പഞ്ചായത്ത് ഭരണം നഷ്ടമായി

സിപിഐഎം ഭരിക്കുന്ന കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായി. പ്രമേയത്തെ ബിജെപി പ്രതിനിധികള്‍ പിന്തുണക്കുകയായിരുന്നു. ഇതോടെ ഇടതിന് പഞ്ചായത്ത് ഭരണം നഷ്ടമായി.
പഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍ സുനില്‍ കുമാറും വൈസ് പ്രസിഡന്റ് അനില വിജുവുമാണ് അവിശ്വാസത്തില്‍ പുറത്തായത്. 23 അംഗങ്ങളുള്ള പഞ്ചായത്തില്‍ 10 അംഗങ്ങളാണ് ഇടതുപക്ഷത്തിനുള്ളത്. എട്ട് സിപിഎം, 2 സിപിഐ എന്നിങ്ങനെയാണ് ഇടതിന്റെ അംഗസംഖ്യ. കോണ്‍ഗ്രസിന് ഒന്‍പത് അംഗങ്ങളുണ്ട്. ബിജെപിക്ക് നാല് അംഗങ്ങളാണുള്ളത്. ഇതില്‍ മൂന്ന് ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. ഒരു ബിജെപി അംഗം വിട്ടുനിന്നു. 12-10 എന്ന നിലയിലാണ് അവിശ്വാസം പാസായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here