തക്കാളിച്ചാറിൽ നീന്തിത്തുടിച്ച് സ്‌പെയിൻ; ലാ ടൊമാറ്റിന ചിത്രങ്ങൾ കാണാം

ലോകശ്രദ്ധ പിടിച്ചുപറ്റിയ ചില ആഘോഷങ്ങളുണ്ട്. യുഎസ്എ, ന്യൂയോർക്ക്, അയർലെൻഡ്, ഡബ്ലിൻ എന്നിവിടങ്ങളിൽ ആഘോഷിക്കുന്ന സെന്റ് പാട്രിക്‌സ് ഡേ, ഇന്ത്യയിലെ ഹോളി, തായ്‌ലാൻഡിലെ യീ പെങ് ലാന്റേൺ ഫെസ്റ്റിവൽ, ഇറ്റലിയിലെ കാർണിവൽ ാേഫ് വെനീസ് എന്നിങ്ങനെ രസകരമായ ആഘോഷങ്ങൾ. എന്നാൽ ഈ പട്ടികയിലെ ഒന്നാം സ്ഥാനം സ്‌പെയിനിലെ ‘ലാ ടൊമാറ്റിന’ എന്ന ആഘോഷത്തിനാണ്.
ഒരിക്കലെങ്കിലും ഈ ആഘോഷത്തിൽ പങ്കെടുക്കണമെന്ന് ആശിക്കാത്തവർ ചുരുക്കം. ടൺ കണക്കിന് വരുന്ന തക്കാളിക്കൂട്ടത്തിൽ പരസ്പരം തക്കാളി എറിഞ്ഞും, തക്കാളി ചാറിൽ നീന്തി തുടിച്ചുമാണ് ടൊമാറ്റീന ജനം ആഘോഷമാക്കുന്നത്.
വിളവെടുപ്പ് കാലത്ത് സ്‌പെയിനിൽ നടത്തിവരുന്ന ഒരു ഭക്ഷ്യ ഉത്സവമാണ് ടൊമാറ്റിന. തക്കാളി ധാരാളമായി കൃഷി ചെയ്യുന്ന സ്‌പെയിനിൽ, എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് ഈ ഉത്സവം നടത്തി വരുന്നത്. എല്ലാ വർഷവും ലക്ഷക്കണക്കിനാളുകളാണ് ഈ ഉത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രം സ്‌പെയിനിൽ എത്തുന്നത്. 20,000 മുതൽ 40,000 വിദേശികൾ വരെ ടൊമാറ്റിനയിൽ പങ്കെടുക്കാൻ എത്താറുണ്ട്.
വലിയ തടി ടാങ്കുകളിൽ പഴുത്ത തക്കാളികൾ നിറയ്ക്കലാണ് ഉത്സവത്തിൻറെ ആദ്യഘട്ടം ചെയ്യുന്നത്. തുടർന്ന് പങ്കെടുക്കുന്ന ആളുകൾ ടാങ്കിലിറങ്ങി തക്കാളി ചവിട്ടി മെതിക്കുകയും പരസ്പരം എറിയുകയും ചെയ്യുന്നു. പങ്കെടുക്കുന്നതിൽ സ്ത്രീകൾ വെള്ള നിറമുള്ള വസ്ത്രം ധരിക്കുകയും, പുരുഷന്മാർ ഷർട്ട് ധരിക്കാതിരിക്കുകയും ചെയ്യുന്നു. തക്കാളി ഏറിൽ സുരക്ഷയ്ക്കായി ആളുകൾ കണ്ണടയും മറ്റും ധരിക്കാറുണ്ട്.
ഈ വർഷം നടന്ന ടൊമാറ്റിനയുടെ ചിത്രങ്ങൾ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here