പ്രകൃതി വാതക വില വര്‍ധന ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തിലാകും

പ്രകൃതി വാതക വിലയില്‍ 15% ഉയര്‍ച്ചയുണ്ടാകും. പ്രകൃതി വാതക വില 3.03 ഡോളര്‍ /എംഎംബിടിയുവില്‍ നിന്ന് 3.50 ഡോളര്‍/ എംഎംബിടിയു ആകും. ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് .44 ഡോളറിന്റെ (30.8 രൂപ )വര്‍ധന. ഒക്ടോബര്‍ ഒന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തിലാകും.
ഓരോ ആറുമാസം കൂടുമ്പോളുമാണ് വില പുതുക്കല്‍. മാര്‍ച്ചിലായിരുന്നു ഏറ്റവുമൊടുവില്‍ വാതകവില പുതുക്കിയത്. 6% വര്‍ധനയായിരുന്നു അന്ന് ഏര്‍പ്പെടുത്തിയിരുന്നത്. ഗ്രോസ് കലോറിഫിക് മൂല്യം അടിസ്ഥാനമാക്കി സര്‍ക്കാര്‍ കണക്കാക്കുന്ന ഫോര്‍മുല ഉപയോഗിച്ചാണ് വില പുനര്‍നിര്‍ണ്ണയം നടത്തുന്നത്. ഓഎന്‍ജിസി , ഓയില്‍ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ലാഭവര്‍ധന ഉണ്ടാകുമെങ്കിലും, ഉപഭോക്താക്കള്‍ക്ക് വില വര്‍ധന തിരിച്ചടിയാകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here