പി.യു ചിത്രയ്ക്ക് വെങ്കലം; ഹോക്കിയില്‍ അടിതെറ്റി ഇന്ത്യ

വനിതാ വിഭാഗം 1500 മീറ്ററില്‍ പി.യു ചിത്ര വെങ്കലം സ്വന്തമാക്കി. തുടക്ക മുതലേ ചിത്ര മികച്ച പോരാട്ടമാണ് ട്രാക്കില്‍ കാഴ്ചവെച്ചത്. 1500 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടിയിട്ടുണ്ട്.
അതേസമയം, പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഇന്ത്യ സെമി ഫൈനലില്‍ മലേഷ്യയോട് തോറ്റു. മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഇന്ത്യ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് മലേഷ്യയോട് തോല്‍വി സമ്മതിച്ചത്. മുഴുവന്‍ സമയ മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടിയതോടെയാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here