ഹിസ്ബുൽ മുജാഹിദിൻ തലവൻറെ മകൻ അറസ്റ്റിൽ

ഹിസ്ബുൽ മുജാഹിദിൻ തലവൻ സെയ്ദ് സലാഹുദീൻറെ മൂത്ത മകൻ ഷകീൽ യൂസുഫ് അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് ഷകീലിനെ അറസ്റ്റ് ചെയ്തത്. ഭീകരവാദത്തിന് ഫണ്ട് നൽകി സഹായിച്ചുവെന്ന 2011 ലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ശ്രീനഗറിലെ റംബാഗ് പ്രദേശത്തു സിആർപിഎഫ്, ലോക്കൽ പൊലീസ് എന്നിവയുടെ സഹായത്തോടെയാണ് യൂസുഫിനെ എൻഐഎ അറസ്റ്റ് ചെയ്തത്. ജൂൺ 30 ന് ഷക്കീലിനെ ചോദ്യം ചെയ്യാൻ എൻഐഎ സമൻസ് അയച്ചിരുന്നുവെങ്കിലും യൂസുഫ് ഹാജരായിരുന്നില്ല. ഷെർ ഇ കശ്മീർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ അസിസ്റ്റന്റ് ആണ് യൂസുഫ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here