സിറിയയിലെ ഇറാൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കും : ഇസ്രായേൽ പ്രധാനമന്ത്രി

സിറിയയിലെ ഇറാൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. സിറയയിൽ സൈന്യത്തെ വിന്യസിക്കാനും ആധുനിക ആയുധങ്ങൾ സ്ഥാപിക്കാനുമുള്ള ഇറാന്റെ ഏത് നീക്കത്തെയും ഇസ്രായേൽ ശക്തമായി ചെറുക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങൾക്ക് മുൻ പ്രസിഡന്റ് ഷിമോൺ പെരസിന്റെ പേര് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു.
സിറിയയുമായി ഉണ്ടാക്കിയ സുരക്ഷാ സഹകരണ കരാറിന്റെ അടിസ്ഥാനത്തിൽ ഇറാൻ സൈന്യം സിറിയയിൽ തുടരുമെന്ന് കഴിഞ്ഞ ദിവസം ദമസ്‌ക്കസിലെ ഇറാൻ സൈനിക സ്ഥാനപതി പറഞ്ഞിരുന്നു.സിറിയയുടെ അഖണ്ഡതയും സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിന് അവരെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സുരക്ഷാ കരാറിൽ ഒപ്പുവച്ചിരിക്കുന്നതെന്നും ബ്രിഗേഡിയർ ജനറൽ അബുൽഖാസിം അലിനെജാദ് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here