അനന്തപുരിയുടെ മണ്ണിൽ ഫ്‌ളവേഴ്സ് ഓണം ഷോപ്പിംഗ് ഫെസ്റ്റിവൽ പുരോഗമിക്കുന്നു

ഫ്‌ളവേഴ്സ് ടെലിവിഷന്റെ കലാ വ്യാപാര വിപണന മേളയായ ഫ്‌ളവേഴ്സ് ഓണം ഷോപ്പിംഗ് ഫെസ്റ്റിവൽ തിരുവനന്തപുരം ആനയറ ചിത്രാവതി ഗാർഡൻസില് പുരോഗമിക്കുന്നു. ഇതിനോടകം 9 നാളുകൾ പിന്നിട്ട മേളയിൽ കാഴ്ചക്കാർക്കായി അനവധി വിസ്മയങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖരുടെ മെഴുക് പ്രതിമകൾ ഉൾപ്പെടുന്ന വാക്സ് മ്യൂസിയം, 202 ലധികം ചക്ക വിഭവങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചക്ക മഹോത്സവം, 200 ലധികം പക്ഷി മൃഗാദികളുടെ പ്രദർശനവും വിപണനവും ഒരുക്കിയിരിക്കുന്ന അക്വാ പെറ്റ് ഷോ എന്നിവയാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. ഒപ്പം ഒരു കുടുംബത്തിന് വേണ്ട മുഴുവൻ അവശ്യവസ്തുക്കളും ഷോപ്പിംഗ് ഫെസ്റ്റിവലിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

മേള സെപ്റ്റംബർ 3 ന് സമാപിക്കും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top