ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട നിലയിൽ

four of a family found dead in gurugram

ഗുരുഗ്രാമിലെ ബ്രിജ്പുരയിൽ ഒരു കുടുംബത്തിലെ നാലുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മനീഷ് ഗൗർ (25), ഭാര്യ പിങ്കി (24), മകൾ ഒരു വയസുകാരി ചാരു, മനീഷിന്റെ അമ്മ ഫൂൽവതി (62), എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വയസുകാരൻ അക്ഷയ് മാത്രമാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. കൊലപാതകം നടക്കുമ്പോൾ അക്ഷയ് വീട്ടിൽ ഇല്ലായിരുന്നു.

പാൽക്കാരനാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ഇവരുടെ മൃദേഹങ്ങൾ കണ്ടത്. ഇയാൾ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് ഗ്രാമ മുഖ്യനാണ് വിവരം പൊലീസിൽ അറിയിച്ചത്. മനീഷിന്റേയും ഫൂൽ വതിയുടേയും മൃതദേഹങ്ങൾ ചോരയിൽ കുളിച്ച് തറയിലാണ് കിടന്നിരുന്നത്. പിങ്കിയുടെ മൃതദേഹം മറ്റൊരു മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കൈകളിലും കാലുകളിലും ആഴമേറിയ മുറിവുകളുണ്ട്. ഒരു വയസുകാരി ചാരുവിന് ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിൽ എത്തിച്ച് അല്പ സമയത്തിനുള്ളിൽ മരണം സംഭവിച്ചു.

കുടുംബത്തിന് പരിചിതരായവരാകാം അക്രമി എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവ്ത്തിൽ പേലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top