ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്; തെളിവുകൾ ഉണ്ടെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര സർക്കാർ

മവോയിസ്റ്റ് ബന്ധം ആരോപിച്ച് , ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര സർക്കാർ. അറസ്റ്റുകൾക്കെതിരെ സുപ്രീംകോടതിയിൽ നിന്ന് അടക്കം ശക്തമായ വിമർശനം ഉയരുമ്പോളാണ് മഹാരാഷ്ട്ര സർക്കാർ നിലപാട് ആവർത്തിക്കുന്നത്.
തുടരന്വേഷണത്തിലൂടെ കൂടുതൽ തെളിവുകൾ കോടതിക്ക് മുന്നിൽ എത്തിക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.അറസ്റ്റിലായവരുടെ, മാവോയിസ്റ്റ് ബന്ധം തെളിക്കുന്ന രേഖകൾ കിട്ടിയെന്നും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസിന് ഉടൻ മറുപടി നൽകുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി ദീപക്ക് കേസർക്കർ പറഞ്ഞു.
അതേസമം, അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം തുടരുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here